കോതമംഗലം മണ്ഡലത്തിലെ കപ്പ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം – ആന്റണി ജോൺ എം എൽ എ

Spread the love

കോതമംഗലം മണ്ഡലത്തിലെ നൂറ് കണക്കിന് വരുന്ന കപ്പ കർഷകരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് കത്ത് നല്കി. കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പൽ പ്രദേശങ്ങളിലായി ഏകദേശം 100 ഹെക്ടറിലധികം സ്ഥലത്ത് 100 കണക്കിന് കർഷകരാണ് കപ്പ കൃഷി ചെയ്തിട്ടുള്ളത്.ഇത് വിളവെടുക്കുന്ന സമയത്ത് ലോക്‌ഡൗൺ മൂലവും, പ്രതികൂല കാലാവസ്ഥ മൂലവും വിൽപ്പനയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

ഏകദേശം 200 ടൺ കപ്പ ഇത്തരത്തിൽ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.പാട്ടത്തിന് ഭൂമി എടുത്തും ലോൺ എടുത്തും കപ്പ കൃഷി ചെയ്തിട്ടുള്ളതും അടക്കം നിരവധി ആയ കർഷകർക്ക് ഇതുമൂലം ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹോർട്ടി കോർപ്പ്,വി എഫ് പി സി കെ, മറ്റ് സർക്കാർ കാർഷിക വിപണികൾ ഉൾപ്പെടെയുള്ള സർക്കാർ സംഭരണ ഏജൻസികൾ മുഖേന കപ്പ സംഭരിച്ച് കപ്പ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം എൽ എ കത്തിൽ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *