വാക്സിനേഷന് ഹെൽപ് ലൈൻ നമ്പർ : 961711 ആളുകൾ വാക്സിൻ സ്വീകരിച്ചു

Spread the love

                   

കാക്കനാട്: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള  സംശയ നിവാരണത്തിനായി ഹെൽപ് ലൈൻ നമ്പർ ജില്ലാ ആരോഗ്യ വിഭാഗം ഏർപ്പെടുത്തി. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അകറ്റാൻ പൊതു ജനങ്ങൾക്ക് നമ്പർ ഉപയോഗിക്കാം. രാവിലെ ഒൻപതു മുതൽ വൈകീട്ട് 5 വരെയാണ് നമ്പറിൽ ബന്ധപ്പെടേണ്ടത്. നമ്പർ: 9072303861.

ബുധനാഴ്ച ട്രൈബ് വാക്സിൻ്റെ ഭാഗമായി 575 ആളുകൾക്ക് വാക്സിൻ നൽകി. നാല് ആദിവാസി ഊരുകളിലാണ് വാക്സിനേഷൻ സെൻ്റർ ഒരുക്കിയത്.
ജില്ലയിൽ 26-ാം തീയതി വരെ 742138 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219573 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 961711 ആളുകൾ  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
653299 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 308412 ആളുകളും വാക്സിൻ സ്വീകരിച്ചു.  ആരോഗ്യ പ്രവർത്തകരിൽ 58725 ആളുകൾ രണ്ട് ഡോസ് വാക്സിനും 74957 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30143 ആളുകൾ രണ്ട് ഡോസ് വാക്സിനും 50671 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 16547 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
ഒരാൾ രണ്ട് ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 224215 ആളുകൾ ആദ്യ ഡോസും 27654 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375748 ആളുകൾ ആദ്യ ഡോസും 103050 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ  678562 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 63576 ആളുകൾ ആദ്യ ഡോസും 19483 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *