തിരുവനന്തപുരം: കോവിഡ് അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സഹായം ചെയ്തുവെന്ന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു.
സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കി. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായ പങ്കണ് വഹിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായം നല്‍കിയവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
ഒമ്ബതുമണിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധി കൊണ്ടാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
വെല്ലുവിളകള്‍ക്കിടയിലും സാമ്ബത്തിക രംഗം ശക്തമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
താഴെതട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയപരിപാടികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ഗവര്‍ണര്‍ പറഞ്ഞു.