പഠിക്കാൻ ഫോണില്ലെന്ന് , വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഫോണുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി

Spread the love
പഠിക്കാൻ ഫോണില്ലെന്ന് ടെലിവിഷൻ പരിപാടിയിൽ ചെല്ലാനത്തെ വിദ്യാർത്ഥി, എംഎൽഎ കെ ജെ മാക്സിയെ തത്സമയം വിളിച്ച് ഇക്കാര്യം പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഫോണുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി എം എൽ എ
ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ ഫോൺ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്
ചെല്ലാനം സ്വദേശിയായ വിദ്യാർത്ഥി ജോസഫ് ഡോൺ. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷൻ പരിപാടിയിൽ ഫോണില്ല എന്ന് അറിയിച്ചപ്പോൾ തത്സമയം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ.
kj-maxy-kochi
ഏഷ്യാനെറ്റ് ന്യൂസിലെ “മന്ത്രിയോട് സംസാരിക്കാം” എന്ന പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോൺ പഠനത്തിനായി ഫോൺ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. മന്ത്രി അപ്പോൾ തന്നെ എംഎൽഎ കെ ജെ മാക്സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോൺ ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകി.
തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎൽഎ കെ ജെ മാക്സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോൺ കൈമാറി.ഇക്കാര്യം എംഎൽഎ കെ ജെ മാക്സി ഫേസ്ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ എംഎൽഎ കെ ജെ മാക്സി നടത്തിയ സജീവ ഇടപെടലിന്
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *