വാഷിംഗ്ടണ്‍ ഡി.സി.: മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ട്വിറ്റര്‍ സന്ദേശത്തെ വിമര്‍ശിച്ചു മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണറും, മുന്‍ യു.എന്‍. അംബാസിഡറുമായ നിക്കി ഹേലി.
എന്‍ജോയ് ദി ലൈങ്ങ് വീക്കെന്റ്(Enjoy the long weekend) എന്നായിരുന്നു കമലാഹാരിസ് ട്വിറ്റര്‍ ചെയ്തിരുന്നത്.
ഞായറാഴ്ച ഇതിനെ വിമര്‍ശിച്ചു നിക്കിഹേല് ട്വിറ്റ് ചെയ്തത് മെമ്മോറിയല്‍ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത് അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്(Unprofessional and unfit) എന്നായിരുന്നു.
മെമ്മോറിയല്‍ ഡേ അമേരിക്കയില്‍ ആചരിക്കുന്നത് ഔദ്യോഗീക കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെട്ട മിലിട്ടറി പേഴ്‌സണലുകളുടെ സ്മരണ പുതുക്കുന്നതിനും, അവരെ ആദരിക്കുന്നതിനും, അവരുടെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നതിനും വേണ്ടിയാണെന്നു പോലും വൈസ് പ്രസിഡന്റ് മനസ്സിലാക്കാതെയാണ് ‘എന്‍ജോയ് ദ വീക്കന്റ്’ എന്ന് ആശംസിച്ചത്.
കമല ഹാരിസിന്റെ ഈ ആശംസയെ വിമര്‍ശിച്ച് ഇതിനകം ട്വിറ്ററില്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്. സോഷ്യല്‍ മീഡിയായിലും ഇതിനെ അപലപിച്ചു നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തോടൊപ്പം ചരിച്ചുകൊണ്ടിരിക്കുന്ന കമലാ ഹാരിസിന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തിരുന്നതാണ് കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
ബൈഡന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിന് അവസരം പാര്‍ത്തിരുന്ന മാധ്യമങ്ങളും കമലഹാരിസിന്റെ വിവാദപരമായ ഈ സന്ദേശത്തെ പ്രചരിപ്പിക്കുന്നതിന് മത്സരിക്കുകയായിരുന്നു.
റിപ്പോർട്ട് : പി.പി.ചെറിയാന്‍