കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി

Spread the love

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി. കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വീകരണ സമ്മേളനം പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി ഉൽഘാടനം ചെയ്തു. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ്, എതിർ വികാരമുണ്ടായെങ്കിലും പാലായിൽ തന്നെ മത്സരിച്ചതെന്നു ചടങ്ങിൽ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു . പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ഉടൻ തന്നെ മെമ്പർഷിപ്പു ഡ്രൈവ് തുടങ്ങുമെന്നും കേഡർ സ്വഭാവം ഉള്ള പാർട്ടി ആയി ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു
പാർട്ടിക്ക് വേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണി എന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ തോമസ് ചാഴികാടൻ എംപി പറഞ്ഞു. ജോസ് കെ മാണി എടുത്ത തീരുമാനങ്ങൾ ശെരിയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാർട്ടി ഏല്പിച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പാർലമെന്ററി പാർട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിൻ പറഞ്ഞു. കാർഷിക വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോകും. മൈക്രോ ഇറിഗേഷൻ ഇതിന്റെ ആദ്യ പടിയാണ്. ജലസേചനം,കാർഷികം,വൈദ്യുതി വകുപ്പുകളെ ബദ്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതി ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹേം കൂട്ടിച്ചേർത്തു
കേരള കോൺഗ്രസിന്റെ വോട്ട് ബാങ്കുകൾ കൃത്യമായി തിരിച്ചറിയാൻ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു എന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ.ജയരാജ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൽഡിഎഫിന്റെ വിജയത്തിന് പിന്നിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവർക്കും അഭിമാനിക്കാവുന്നതാണ എന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഷിബു കിഴക്കേകുറ്റ്

Leave a Reply

Your email address will not be published. Required fields are marked *