സാമൂഹിക സന്നദ്ധ സേന; ഒരു ലക്ഷം പ്രവര്‍ത്തന മണിക്കൂര്‍ പൂര്‍ത്തിയാക്കിയതിന് അഭിന്ദിച്ചു

post

ആലപ്പുഴ: മുഖ്യമന്ത്രിയുടെ അഭിമാനപദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ജില്ലയിലെ കഴിഞ്ഞ എട്ടു മാസത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒരു ലക്ഷം പ്രവര്‍ത്തന മണിക്കൂറുകള്‍ എന്ന സുവര്‍ണനേട്ടം കൈവരിച്ചതിന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ സബ്കളക്ടറും സാമൂഹിക സന്നദ്ധ സേന സ്റ്റാര്‍ കമാണ്ടറുമായ എസ്. ഇലക്കിയയ്ക്ക് മൊമെന്റോ കൈമാറി. സംസ്ഥാനത്തു ആദ്യമായാണ് സാമൂഹിക സന്നദ്ധസേന വോളന്റീയേര്‍സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈയൊരു നേട്ടം കൈവരിച്ചത്. ജില്ലയിലെ മികച്ച സാമൂഹിക സന്നദ്ധ സേന എല്‍.എസ്.ജി.ഐ ആയി കുമാരപുരം ഗ്രാമപഞ്ചായത്തിനെയും മികച്ച സാമൂഹിക സന്നദ്ധ സേന എല്‍.എസ്.ജി.ഐ നോഡല്‍ ഓഫീസര്‍ ആയി കുമാരപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ഈശ്വരനെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് സാമൂഹിക സന്നദ്ധ സേന സെക്ഷന്‍ ഓഫീസേഴ്‌സിന് മൊമെന്റോ നല്‍കുകയും ഏരിയ കോര്‍ഡിനേറ്റര്‍സിനു സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. ജില്ലയില്‍ സാമൂഹിക സന്നദ്ധ സേന വോളന്റീര്‍സിന്റെ മികവുറ്റ പ്രവര്‍ത്തനത്തിന് കളക്ടര്‍ അഭിനന്ദനം അറിയിച്ചു.

Leave Comment