പരിസ്ഥിതി ദിനം: ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

Spread the love

Saji Cherian (Image Courtesy - @sajicheriancpim / FB)

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ വർഗീസ്, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, വൈസ് പ്രസിഡന്റ് സുജ രാജീവ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൻമാർ മിനി ഫിലിപ്പ്, സവിത മഹേഷ്‌, സരിത ഗോപൻ, പഞ്ചായത്ത്‌ അംഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *