പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്യും, ഗതാഗത വകുപ്പിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് ആന്റണി രാജു - KERALA - GENERAL | Kerala Kaumudi Online
വിഴിഞ്ഞം  ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഫിഷറീസ് വകുപ്പ് മന്ത്രിയ്ക്ക് ആന്റണി രാജു കത്ത് നൽകി
Janayugom Online
തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ഡോ.എം.എസ് . സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിന് പരിഹാരം , പദ്ധതി ബാധിത പ്രദേശത്ത് മണൽ നിക്ഷപം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു . വിഴിഞ്ഞം ഹാർബർ നിർമ്മാണ കമ്പനി , തീരശോഷണം നേരിടുന്ന മേഖലയിൽ മണൽ നിക്ഷേപത്തിന് തയ്യാറാകുന്നില്ലെന്നും , ഇക്കാര്യത്തിൽ അടിയന്തിര നിർദ്ദേശം നൽകണമെന്നും ഫിഷറീസ് മന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു .
വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം ആരംഭിച്ചതിനുശേഷം മാത്രമാണ് മണൽത്തിട്ട രൂപപ്പെട്ടത് . ഇതിനുകാരണം കടൽ തീരത്ത് വടക്കുനിന്ന് തെക്കോട്ടുള്ള മണലൊഴുക്ക് ആണ് . മുൻകാലത്ത് ഈ മണലൊഴുക്ക് അടിമലത്തുറ പുല്ലുവിള തീരങ്ങളിൽ അടിയുകയാണ് ഉണ്ടായിരുന്നത് . എന്നാൽ തുറമുഖ നിർമ്മാണത്തിനായി പുലിമുട്ട് നിർമ്മിച്ചത്തോടെ ഈ മണൽ ഫിഷിംഗ് ഹാർബറിലേയ്ക്ക് പ്രവേശിക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം . തുറമുഖ നിർമ്മാണ കമ്പനി ഇപ്പോൾ ഈ മണൽ സൗജന്യമായി നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് . എന്നാൽ ഈ പ്രക്രിയ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളിൽ തീരശോഷണം സംഭവിക്കാൻ ഇടയാക്കും.
മണൽ അടിയുന്ന സ്ഥലങ്ങളിൽ നിന്നും അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയിൽ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോർട്ട് ഉടനെ നടപ്പാക്കുകയാണ് വേണ്ടത് . മുതലപ്പൊഴി ഹാർബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാർഗ്ഗമാണ് നിർദ്ദേശിച്ചിട്ടുള്ളത് . എന്നാൽ വിഴിഞ്ഞം ഹാർബർ നിർമ്മിക്കുന്ന കമ്പനി ഇങ്ങനെ കുഴിച്ചെടുക്കുന്ന മണൽ തീരശോഷണം നേരിടുന്ന മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ല . ഈ വസ്തുതകൾ പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി , പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കനാമെന്നും ഫിഷറീസ് മന്ത്രിക്ക്  നൽകിയ കത്തിൽ മന്ത്രി ആന്റണി  രാജു ആവശ്യപ്പെട്ടിട്ടുണ്ട്.
Leave Comment