അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരo

Spread the love
അംഗീകാരമില്ലാത്ത സ്കൂളുകളിൽ
പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
     
അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ
പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2
മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് ഇപ്രകാരം –
സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം
നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം
മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടർ മേൽ പരാമർശം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ
ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള
സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ്
അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും
അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകി
ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *