ഇല്ലിനോയ് മലയാളി അസോസിയേഷന് എന്നും മാതൃദിനം – ജോര്‍ജ് പണിക്കര്‍

Spread the love

Picture

വര്‍ഷത്തില്‍ ഒരു പ്രാവശ്യമാത്രം അമ്മമാരെ ഓര്‍ക്കുന്ന പ്രവണതയില്‍ നിന്നും, എന്നും നമ്മുടെ അമ്മമാരെ ഓര്‍ക്കേണ്ടത് ഓരോ മക്കളുടേയും കര്‍ത്തവ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഐ.എം.എയുടെ പ്രവര്‍ത്തനരീതിയെന്ന് മാതൃദിന സന്ദേശത്തില്‍ പ്രസിഡന്റ് സിബു മാത്യു കുളങ്ങര പ്രസ്താവിച്ചു. ഐ.എം.എ വനിതാ വിഭാഗം സംഘടിപ്പിച്ച വര്‍ണ്ണാഭമായ മാതൃദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത് ഈ സംഘടനയുടെ ശ്രദ്ധേയമായ പരിപാടികളാണ്.

അലീന ജോര്‍ജ് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തിനുശേഷം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മീന ചാക്കോ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. പൂക്കളങ്ങള്‍ ഒരുക്കിയും, പൂവുകള്‍കൊണ്ട് വര്‍ണ്ണഭംഗിയുള്ള മാതൃകകള്‍ സൃഷ്ടിച്ചും ലീഷാ ജോണി തന്റെ സ്വതസിദ്ധമായ കലാസൃഷ്ടികളുടെ പ്രപഞ്ചമൊരുക്കി. ഏലമ്മ ചൊള്ളമ്പേലും, സൂസന്‍ ഇടമലയും ചേര്‍ന്ന് രുചിയുള്ള ഭക്ഷണമൊരുക്കാന്‍ വേണ്ട ചേരുവകകളുടെ ഒരു കലവറ തന്നെ തുറന്നിട്ടു.

ഈ ബഹുവ്യാപ്ത രോഗസമയത്ത് വിശ്രാന്തിയും, ഉല്ലാസവും, ഉണര്‍വ്വും നേടുന്നതിനാവശ്യമായ സൂചനകള്‍ മീന ചാക്കോ നല്‍കുകയുണ്ടായി.

ഐ.എം.എയുടെ ഏറ്റവും നല്ല അമ്മ എന്ന ബഹുമതി ഫൊക്കാന മുന്‍ പ്രസിഡന്റ്, ഐ.എം.എ മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും, ചിക്കാഗോയിലെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര തെളിയിച്ച മറിയാമ്മ പിള്ളയ്ക്ക് നല്‍കി ആദരിച്ചു. ഷാജന്‍ ആനിത്തോട്ടം രചിച്ച അമ്മമാരെപ്പറ്റിയുള്ള കവിത സുനൈന ചാക്കോ ആലപിച്ചു. ജോയിന്റ് സെക്രട്ടറി ശോഭാ നായരും, സെക്രട്ടറി സുനൈന ചാക്കോയും അവതാരകരായും മുഖ്യ കണ്‍വീനര്‍മാരായും, ജെസി മാത്യു വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *