പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി: കുടിശ്ശിക ലഭിക്കാനുള്ളവര്‍ വിവരം നല്‍കണം

Spread the love

post

തിരുവനന്തപുരം: പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പ് ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു.

പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, വിവിധ കുടുംബ പെന്‍ഷനുകള്‍, 2000 ത്തിനു മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

ഓരോ ജില്ലയിലും നിലവില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവര്‍ താഴെപ്പറയുന്ന വിവരങ്ങളും രേഖകളും അടിയന്തരമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഇ-മെയില്‍ മുഖേനയോ, തപാല്‍ മുഖേനയോ അറിയിക്കണം.

പേര്, വിലാസം, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്ന് മുതല്‍ എന്നുവരെയുള്ള കുടിശ്ശിക ലഭിക്കാനുണ്ട് (മാസവും വര്‍ഷവും) എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പും പെന്‍ഷന്‍ കൈപ്പറ്റിയത് രേഖപ്പെടുത്തിയ ട്രഷറി പാസ്ബുക്കിന്റെ പകര്‍പ്പും ഇതോടൊപ്പം നല്‍കണം.

കോവിഡ് പശ്ചാത്തലത്തില്‍ രേഖകള്‍ ഓഫീസില്‍ നേരിട്ട് ചെന്ന് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരത്തിന് അതതു ജില്ലാ/മേഖലാ ഓഫീസുമായി ഫോണ്‍ മുഖേന ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *