പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു

post

പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തൊടെ നടപ്പിലാക്കി വരുന്ന പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പെരുന്തേനരുവി പമ്പാതീരത്ത് വനഫലവൃക്ഷതൈകള്‍ നട്ടു. രണ്ടാംഘട്ടമായി നടന്ന പരിപാടിയില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.കെ ജെയിംസ് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമായി 250 തൈകള്‍ നട്ട് പരിപാലിച്ചുവരുന്നതായും രണ്ടാംഘട്ടമായി പമ്പാതീരത്ത് ആയിരം തൈകളും കൈതോടുകളിലും പമ്പാതീരത്തെ വീട്ടുവളപ്പുകളിലുമായി ആയിരം തൈകളും നട്ടുപിടിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ അധീനതയിലുള്ള കുന്നത്തും തലമുട്ടിയാനിയിലും ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിക്കുന്നതിന് പദ്ധതിയിടുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തൊഴിലുറപ്പ് അംഗങ്ങളെയാണ് പമ്പാതീരത്തും കൈവഴികളിലും തൈകള്‍ നട്ട് പരിപാലിക്കുന്നതിന് ചുമതലപെടുത്തിയിരിക്കുന്നത്. 12 കീലോമീറ്റര്‍ ദൂരം തീരം മൂന്നായി വിഭജിച്ച് ഒന്‍പത് പേര്‍ക്ക് വീതം ചുമതല നല്‍കി തൈകള്‍ക്ക് ജൈവവേലികെട്ടി വേനല്‍കാലത്ത് നനച്ച് തൈകളുടെ സംരക്ഷണം ഉറപ്പ് വരുത്തും

Leave Comment