ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു : പി പി ചെറിയാന്‍

Spread the love

Picture

അലമേഡ(കലിഫോര്‍ണിയ): കലിഫോര്‍ണിയ സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ അലമേഡ സിറ്റി പൊലിസ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് ജോഷി ജൂണ്‍ 7ന് ചുമതലയേറ്റു.

കലിഫോര്‍ണിയ ഓക്ക്ലാന്റ് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 23 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന യുഎസ്സില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് കലിഫോര്‍ണിയയിലെ ഒരു സിറ്റിയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
കലിഫോര്‍ണിയാ മാര്‍ട്ടിനസ് സിറ്റിയില്‍ പൊലീസ് മേധാവിയായി ചുമതലയേറ്റ മന്‍ജിത് സപ്പാല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം.
Picture2
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഓക്ക്ലാന്‍ഡ് സിറ്റിയിലെ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്തു പുതിയ ചുമതല നിര്‍വഹിക്കാന്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.
പൊലീസിനെകുറിച്ച് ഒരു പുനര്‍ചിന്തനം വേണമെന്നതാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭങ്ങളില്‍ നിന്നും ലഭിച്ച പാഠമെന്നു നിഷാന്ത് വിശ്വസിക്കുന്നു.
ജോഷിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓക്ക്ലാന്റ് പൊലിസ് ചീഫ് പറഞ്ഞു. 1998 ലാണ് ഒപിഡിയില്‍ ചേര്‍ന്നതെന്നും ചീഫ് ലിറോണി ആംസ്‌ട്രോംഗ് പറഞ്ഞു.

കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസില്‍ ബിഎഡും സെന്റ് മേരീസ് കോളജ് (മോര്‍ഗ)യില്‍ നിന്നും ഓര്‍ഗനൈസേഷണല്‍ ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഭാര്യ ഹോളി, മക്കള്‍ ജലന്‍ (22), ജെയ് (15),

Author

Leave a Reply

Your email address will not be published. Required fields are marked *