വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി.
അമേരിക്ക – ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹമാസ്, താലിബാന്‍ തുടങ്ങിയ മിലിറ്റന്റ് ഓര്‍ഗനൈസേഷനുകളുമായി തുലനം ചെയ്തതാണ് നാന്‍സിയെ പ്രകോപിപ്പിച്ചത് .
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും , ക്രൂരതകള്‍ക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് കോണ്ഗ്രസ് അംഗം ഒമര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു .
ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ക്രൂരതകളാണ് അമേരിക്കയും ,ഹമാസും, ഇസ്രായേലും , അഫ്ഗാനിസ്ഥാനും , താലിബാനും നടത്തുന്നതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു .
മിലിറ്റന്റ്, ടെററിസ്‌റ് ഓര്‍ഗനൈസേഷനുകള്‍ എന്ന് അമേരിക്ക ലിസ്റ്റ് ചെയ്തിരിക്കുന്ന ഹമാസ് , താലിബാന്‍ എന്നീ സംഘടനകളുമായി അമേരിക്ക – യിസ്രായേല്‍ രാഷ്ട്രങ്ങളെ കാണുന്ന ഒമറിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു .
സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഒമര്‍ വ്യാഴാഴ്ച ( ജൂണ്‍ 10 ന് ) നിഷേധക്കുറിപ്പ് ഇറക്കി , താന്‍ അമേരിക്കക്കും ഇസ്രായേലിനും ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നാണ് അര്‍ത്ഥമാക്കിയതെന്ന് വിശദീകരിച്ചു . പെലോസി ഉമറിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു .
റിപ്പോർട്ട് : പി.പി.ചെറിയാന്‍