ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോര്‍ജ് മത്സരിക്കുന്നു – ജോസഫ് ഇടിക്കുള.

Spread the love

Picture

ന്യൂ ജേഴ്‌സി : കേരളാ അസോഷിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് മെമ്പറും മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ബിസിനെസ്സ് ഫോറം ചെയറുമായ ജെയിംസ് ജോര്‍ജ് ഫോമാ 2022 24 കാലഘട്ടത്തിലേക്കുള്ള എക്‌സിക്യുട്ടിവ് കമ്മറ്റിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു, കാന്‍ജ് പ്രസിഡന്റ് ജോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിലാണ് നാമനിര്‍ദേശം കമ്മറ്റി ഐകകണ്‌ഠേന അംഗീകരിച്ചത്.

ഫോമയുടെ അംഗസംഘടനകളിലൊന്നായ കാന്‍ജ് വളരെ അഭിമാനത്തോടെയാണ് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ ജെയിംസ് ജോര്‍ജിനെ ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതെന്ന് കാന്‍ജ് പ്രസിഡന്റ് ജോണ്‍ ജോര്‍ജ് അറിയിച്ചു,

കാന്‍ജ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതില്‍ ജെയിംസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ച്ചത്.

ഫോമയുടെ കഴിഞ്ഞ രണ്ട് അഡ്മിനിസ്‌ട്രേഷനുകളുടെ കാലഘട്ടത്തിലും മിഡ് അറ്റലാന്റിക് റീജിയന്റെ നേതൃത്വത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ് ന് ചുക്കാന്‍ പിടിച്ചത് ജെയിംസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു.

കാന്‍ജ് കെയര്‍ എന്ന കണ്‍സെപ്റ്റും അതിനു കീഴില്‍ നടപ്പിലാക്കിയ കാന്‍ജ് കെയര്‍ ഭവന പദ്ധതിയ്ക്കും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയായി കൂടെ നിലകൊണ്ട കാന്‍ജ് അംഗങ്ങളും ഫോമയുടെ വിവിധ റീജിയനുകളിലുള്ള സുഹൃത്തുക്കളും നല്‍കിയ ആത്മവിശ്വാസമാണ് മത്സരരംഗത്തേക്കു വരുവാനുള്ള പ്രചോദനമായതെന്ന് ജെയിംസ് ജോര്‍ജ് പറഞ്ഞു.

ഇക്കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫെഷണല്‍ ആയി ആതുര സേവനരംഗത്തു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ജെയിംസ് ജോര്‍ജ് ആഴ്ചകളോളം രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്, വീണ്ടും പൂര്‍വാധികം സജീവമായി ജോലിയിലേക്ക് തിരികെയെത്തുവാന്‍ സാധിച്ചത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അനേകം വ്യക്തികളുടെ നിരന്തരമായ പ്രാര്‍ത്ഥന കൊണ്ടാണെന്ന് ജെയിംസ് നന്ദിയോടെ ഓര്‍മിച്ചു,

കാന്‍ജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാലഘട്ടമായിരുന്നു ജെയിംസ് പ്രസിഡന്റ് ആയിരുന്ന വര്‍ഷമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു,ജെയിംസ് ജോര്‍ജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഫോമയുടെ എല്ലാ അംഗസംഘടനകളുടെയും ഡെലിഗേറ്റുകളുടെയും സമ്പൂര്‍ണ പിന്തുണ ഉണ്ടാവണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയ് കുളമ്പില്‍, കാന്‍ജ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു,

ജെയിംസിനെപ്പോലെ സംഘടനയ്ക്ക് വേണ്ടിയും മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടിയും നിലകൊള്ളുന്ന പ്രൊഫെഷണല്‍സ് ഫോമയുടെ നേതൃത്വ നിരയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പില്‍ അഭിപ്രായപ്പെട്ടു,

മാലിനി നായരും ജിബി തോമസും ജോ പണിക്കരും സ്വപ്‌ന രാജേഷുമൊക്കെ കാന്‍ജ് പ്രസിഡന്റുമാരായിരുന്ന കാലഘട്ടങ്ങളില്‍ സെക്രട്ടറിയായും ട്രഷറര്‍ ആയും ഒക്കെ സേവനമനുഷ്ടിച്ചിട്ടുള്ള ജെയിംസ് ജോര്‍ജ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി െ്രെട സ്‌റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണെന്ന് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍ വി പി ബൈജു വര്‍ഗീസ് പറഞ്ഞു,

ഫോമയുടെ എക്‌സികുട്ടീവ്ര് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ജെയിംസ് ജോര്‍ജിന് എല്ലാവിധ പിന്തുണയും വിജയവും ആശംസിക്കുന്നുവെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയ് കുളമ്പില്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ റെജിമോന്‍ എബ്രഹാം, ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വിത്സണ്‍, ജയന്‍ ജോസഫ് കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ജോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, സണ്ണി കുരിശുംമൂട്ടില്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (യൂത്ത് അഫയേഴ്‌സ്), വിജയ് കൈപ്ര പുത്തന്‍വീട്ടില്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ദീപ്തി നായര്‍ (എക്‌സ് ഒഫീഷ്യോ) തുടങ്ങിയവര്‍ അറിയിച്ചു.

ഫാര്‍മസിസ്റ്റായ ജെയിംസ് ജോര്‍ജ് ഭാര്യ ഷീബ ജോര്‍ജ്, മക്കള്‍ അലീന ജോര്‍ജ്, ഇസബെല്ല ജോര്‍ജ് എന്നിവരൊപ്പം ന്യൂ ജേഴ്‌സിയില്‍ ലിവിങ്സ്റ്റണില്‍ താമസിക്കുന്നു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *