നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ യുവാവിന് മടക്കയാത്രയൊരുക്കി കോര്‍പ്പറേഷന്‍

post

കൊല്ലം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശമായ മധ്യപ്രദേശിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ശിവ ചൗധരിക്ക് ട്രെയിനില്‍ മടക്കയാത്രയൊരുക്കി കൊല്ലം കോര്‍പ്പറേഷന്‍. മധ്യപ്രദേശില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കൊപ്പം മേയര്‍ പ്രസന്ന ഏണസ്റ്റും സ്ഥിരം സമിതി അധ്യക്ഷരും യുവാവിനെ യാത്രയാക്കി. ലോക്ക് ഡൗണിനു മുമ്പ് കേരളത്തിലേക്ക് ജോലി അന്വേഷിച്ചെത്തിയതായിരുന്നു ശിവ ചൗധരി. നിയന്ത്രണങ്ങള്‍ തുടങ്ങിയതു മുതല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിലെ അഭയകേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കിയ  അധികൃതര്‍ മധ്യപ്രദേശില്‍ ഉള്ള ബന്ധുക്കളെ കണ്ടെത്തി വിവരം ധരിപ്പിക്കുകയും അവരെ നാട്ടിലെത്തിക്കുകയുമായിരുന്നു.

Leave Comment