നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

Spread the love
പാലക്കാട്: നെന്മാറ വിഷയത്തില്‍ പോലീസിനെതിരെ വനിതാ കമ്മീഷന്‍. പോലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരില്‍. തേനും പാലും നല്‍കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കിലും അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം.
സംഭവത്തില്‍ ദുരൂഹതയില്ല എന്ന പോലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും തങ്ങള്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ദുരൂഹത തോന്നുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. റഹ്മാന്റെ മാതാപിതാക്കളെ ഇവര്‍ കണ്ടു മൊഴിയെടുക്കുകയും സജിത കഴിഞ്ഞെന്നു പറയപ്പെടുന്ന മുറിയില്‍ തെളിവെടുക്കുകയും ചെയ്തു.
അതേസമയം ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും റഹ്മാന്റെ പേരിലുള്ള കേസെല്ലാം ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. എന്നാല്‍ അതിലുള്ള തീരുമാനം കമ്മീഷന്‍ ഇതുവരെ എടുത്തിട്ടില്ല.
em

Author

Leave a Reply

Your email address will not be published. Required fields are marked *