ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

   

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്കിലെ 110 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയത്. ക്യൂബസ്റ്റിലെ 600ലേറെ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. പാര്‍ക്കിലെ വിവിധ കമ്പനികള്‍ ഈ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമാണ്.

                     റിപ്പോർട്ട് :  Anju Nair  (Senior Account Executive )

Leave Comment