കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ എംപി ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ എംപി ചുമതലയേറ്റു.കിഴക്കേക്കോട്ട ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം കെപിസിസി ആസ്ഥാനത്ത് എത്തിയ കെ സുധാകരന്‍ എംപിക്ക് സേവാദള്‍  വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തിയ ശേഷമാണ് ചുമതലയേറ്റത്.വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എം എല്‍എ, ടി സിദിഖ് എം എല്‍എ എന്നിവരും ചുമതലയേറ്റെടുത്തു.

Leave Comment