കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത് : രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

                           

ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വനംകൊള്ള.പിണറായി വിജയനും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം അറിയാതെ വനംകൊള്ള നടക്കില്ല.കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വനംകൊള്ള.പരസ്യം നല്‍കി മാധ്യമങ്ങളെ കുറച്ചുകാലം മയക്കാമെങ്കിലും നാളെ മുഴുവന്‍ സത്യങ്ങളും പുറത്ത് വരും.

രാഷ്ട്രീയ എതിരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരെ അമ്പെയ്താല്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നോവണം.സുധാകാരന്‍ ആര്‍എസ്എസുകാരനാണെന്ന് സിപിഎം പ്രചരിപ്പിച്ചപ്പോള്‍ താന്‍ ഉടന്‍ തന്നെ പ്രതികരിച്ചു.എതിരാളികള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ നമ്മളില്‍ ചിലര്‍ ഏറ്റുപിടിക്കുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍എംപി,എംഎം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എം എല്‍എ, ടി സിദിഖ് എം എല്‍എ എന്നിവര്‍ സംസാരിച്ചു.എഐസിസി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ,പി.വിശ്വനാഥന്‍,പിവി മോഹന്‍,പിസി വിഷ്ണുനാഥ് എംഎല്‍എ,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment