അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ് : പി പി ചെറിയാന്‍

Spread the love

ന്യുയോര്‍ക്ക് : അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു .

അപകടത്തില്‍ പെടുന്നവര്‍ക്കും, ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റിനും , ശസ്ത്രക്രിയകള്‍ക്കും ആവശ്യമായ രക്തം ഇപ്പോള്‍ ബ്ലഡ് ബാങ്കുകളില്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും എല്ലാ ഗ്രൂപ്പുകളില്‍ പ്രത്യേകിച്ച് ടൈപ്പ് ‘ഒ’ യില്‍ ഉള്‍പ്പെടുന്നവര്‍ എത്രയും വേഗം രക്തം ദാനം ചെയ്ത വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു .
പതിനേഴ് വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്വയമായും 16 വയസ്സുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ് . രക്തത്തിന് പകരമായി മറ്റൊന്നില്ലെന്നും കൃത്രിമമായി രക്തം ഉണ്ടാക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു . അമേരിക്കയില്‍ ഓരോ സെക്കന്റിലും രക്തം ആവശ്യമുള്ളവര്‍ വര്‍ദ്ധിച്ചു  വരുന്നു .
കോവിഡ്-19 രോഗം പൂര്‍ണ്ണമായും മാറിയവര്‍ക്കും , വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒരാഴ്ചയിലെ വിശ്രമത്തിന് ശേഷം രോഗലക്ഷണങ്ങള്‍  ഇല്ലെങ്കില്‍ കര്‍ശന സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിച്ച് രക്തം ദാനം ചെയ്യാവുന്നതാണ് .
ജൂണ്‍ 14 മുതല്‍ ജൂണ്‍ 30 വരെ റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 5 ഡോളറിന്റെ ഗിഫ്‌റ് കാര്‍ഡും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു . രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവന്‍ രക്ഷിക്കുന്നതിന് മുന്നോട്ട് വരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക് 1-800-733-2767 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്

Author

Leave a Reply

Your email address will not be published. Required fields are marked *