മദ്യശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല ; ഗര്‍ഭചിദ്ര അവകാശം ; ബൈഡനടക്കമുള്ളവര്‍ക്ക് കുര്‍ബാന സ്വീകരണം നിഷേധിക്കാന്‍ നീക്കം

Spread the love
മദ്യശാലകൾ തുറന്നതുകൊണ്ടു ആരാധനാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള  വിവിധ സഭകളുടെ മതമേലധ്യക്ഷമാർ  കോവിദഃ മഹാമാരിയുടെ പശ്ചാത്തലത്തിൽ  ദേവാലയങ്ങൾ തുടര്ച്ചയായി ഒന്നരകൊല്ലത്തോളം അടച്ചിടുന്നതിന് നിർബന്ധിതരായിരുന്നു..ആഴമായ ദൈവവിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടും എതെ ങ്കിലുമൊരു  മതമേലധ്യക്ഷമാരുടെ   മനസ്സാക്ഷിയെ ഈ തീരുമാനം  തൊട്ടു നോവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്തുക എളുപ്പമല്ല .
കോറോണവൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ സംഹാരതാണ്ഡവമാടുമ്പോൾ ദേവാലങ്ങൾ തുറക്കുന്നതിനു ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മതാധ്യക്ഷമാരെ അക്ഷമരാകുന്നത് എന്തിനാണ് ?.കോവിഡ് മഹാമാരി പൂർണമായും നിയത്രണാധീനമായിട്ടില്ലെങ്കിലും  മഹാമാരിയുടെ  പരിണിത ഫലമായി കേരള സർക്കാരിന്റെ  സാമ്പത്തിക അടിത്തറ തകർന്നു തരിപ്പണമായപ്പോൾ പണം കണ്ടെത്താൻ ഭരണാധികാരികൾ കണ്ടെത്തിയ പരിഹാരമാർഗമാണ് മദ്യശാലകൾ തുറക്കുകയെന്നത് .മദ്യശാലകൾ തുറന്ന ആദ്യദിനം തന്നെ കോടികളാണ് കേരള ഖജനാവിലേക്ക് ഒഴുകിയുമെത്തിയത്..മതമേലധ്യ്ക്ഷന്മാർ ദേവാലയം തുറക്കണമെന്ന് പറയുന്നതിന്റെ പ്രേരക ശക്തി ഇതാണെന്നു ആറെങ്കിലും വ്യാഖ്യാനിച്ചാൽ അതിൽ അവരെ കുറ്റപ്പെടുത്താനാകുമോ ?
ആദിമ സഭാ പിതാക്കന്മാർ ജീവന് ഭീഷണിയുയർന്നപ്പോൾ,പ്രതിബന്ധങ്ങൾ അടിക്കടിയുയർന്നപ്പോൾ ,മഹാമാരികൾ പടർന്നു പിടിച്ചപ്പോൾ ,വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി  അധികാരികൾ ആരാധനാസ്വാതത്ര്യത്തെ കൂച്ചുവിലങ്ങിട്ടപ്പോൾ ,നിശ്ശബ്ദരായി രക്ഷാസങ്കേതങ്ങളിൽ  ഒളിച്ചിരുന്നുവെങ്കിൽ ഇന്നു നാം കാണുന്ന ദേവാലയങ്ങളോ ,ആരാധനകളോ ഉണ്ടാകുമാരിരുന്നോ?
ആധുനിക യുഗത്തിൽ മനുഷ്യൻ ബുദ്ധിപരമായി ചിന്തിക്കണമെന്ന് വാദിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.അതിനാണ് ദൈവം മനുഷ്യന് വിവേകം തന്നിട്ടുള്ളതെന്ന്‌കൂടി കൂട്ടിച്ചേർക്കാൻ ഇക്കൂട്ടർകു മടിയില്ല . സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും  ദേവാലയങ്ങൾ തുറന്നു ആരാധിക്കരുതെന്നു ഭരണകൂടങ്ങൾ ഉത്തരവിടുമ്പോൾ അതിനെതിരെ ഒരക്ഷരം പോലും ഉരിയാടാതെ   ശിരസ്സുനമിക്കുന്ന മതാധ്യക്ഷന്മാരും വിശ്വാസ സമൂഹവും….,ബാലിന്റെ പ്രവാചകന്മാരുടെ വാൾ തലക്കു നേരെ ഉയർന്നു നിൽകുമ്പോൾ യാഗപീഠം പണിതുയർത്തി ചുറ്റും വാടകോരി വെള്ളം നിറച്ചു യാഗവസ്തുവിനെ കീറിമുറിച്ചു നിരത്തിയശേഷം ആകാശത്തിൽനിന്നും തീയിറങ്ങാൻ പ്രാർത്ഥിച്ച ഏലീയാവിനോടു…രാജാവിനെ മാത്രം ആരാധിക്കാവൂ എന്ന കൽപന ലംഘിച്ചു ജീവനുള്ള ദൈവത്തെ ആരാധിച്ചതിനു..വിശന്നിരിക്കുന്ന സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞ ഡാനിയേലിനോട്…നെബുഖദനേസർ നിർത്തിയ സ്വർണ ബിംബത്തെ ആരാധിക്കണമെന്ന രാജകല്പന തള്ളിക്കളഞ്ഞു ജെറുസലേമിന് നേരെ കിളിവാതിലുകൾ തുറന്നിട്ട് ജീവനുള്ള ദൈവത്തോടു ദിനം പ്രതി മൂന്നുനേരം പ്രാർത്ഥിച്ചതിനു കത്തുന്ന തീച്ചൂളയിലേക്കു വലിച്ചെറിയപ്പെട്ട സദ്രക് ,മെസഖ് അബദ്ധനാഗോ എന്നിവരോട്… പരസ്യമായി ക്രിസ്തുവിനെ തള്ളിപറയണമെന്ന ആജ്ഞ ലംഘിച്ചതിന് ഗളച്ഛേദം ചെയ്യപ്പെട്ട ആദിമ പിതാക്കന്മാരോടു..ആരാധനാ സ്വാതന്ത്രം നിഷേധിക്കപ്പെട്ടു ഇന്നും രഹസ്യ സങ്കേതങ്ങളിൽ   ആരാധനനടത്തുന്നു കമ്മ്യൂണിസ്റ് രാഷ്ട്രങ്ങളിലെ വിശ്വാസികളോട്.. ഇക്കൂട്ടർക്കു  എന്ത് ന്യായീകരണമാണ് നൽകുവാൻ കഴിയുക ?മഹാമാരിയുടെ വ്യാപനം തടയുന്നതിന്  ദൈവത്തോട് പ്രാർത്ഥിക്കുവാൻ  ദൈവത്തെ ആരാധിക്കാൻ അവസരം തരണമെന്നു തന്റേടത്തോടെ പറയുവാൻ നമ്മുടെ മത മേലധ്യക്ഷന്മാർക്കായോ ?പകരം ഇരട്ട മാസ്കും ധരിച്ചു പ്രച്ഛന്നവേഷക്കാരെപോലെ  ക്യാമറക്കു മുൻപിൽ വരുന്നതിനുള്ള വ്യഗ്രതയല്ലെ പലരും പ്രകടിപ്പിച്ചത്. ജനികുമ്പോൾ  തന്നെ ദൈവം നിശ്ചയിച്ച ദിവസം മരിക്കണമെന്ന വിശ്വാസത്തെയല്ലേ നാം  സംശയ ദ്രഷ്ടികളോടെ വീക്ഷിക്കുന്നത് ?
കേരളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് .ഭൂരിപക്ഷം സംസ്ഥാനകളിലും കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ചുവെങ്കിലും ഇന്നും പല ദേവാലയങ്ങളും അടഞ്ഞുകിടക്കുന്നു.,പല ദേവാലയങ്ങളിലും നാമമാത്ര ആരാധന മാത്രമാണ് നടക്കുന്നത്.കൊറോണയുടെ  ഭീതി  ഇവിടെ നിന്നും പൂറ്ണ്ണമായും വിട്ടുമാറിയെന്നു  ഭരണകർത്താക്കൾ പറയുന്നു .ഇവിടെ ഗവണ്മെന്റിനെ കുറ്റപ്പെടുത്താനാകില്ല ,എന്നിട്ടും ഇവിടെ ദേവാലയങ്ങൾ തുറന്നു ആരാധന പൂവസ്ഥിതിയിലേക്കു കൊണ്ടുവരുന്നതിനു ആരോ ചിലരുടെ നിർബന്ധം മൂലാമോ ഭയം മൂലമോ  ഇതുവരെ  കഴിഞ്ഞിട്ടില്ല. മഹാമാരികാലഘട്ടത്തിൽ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ആരാധനയെ ആരെങ്കിലും ഭാവിയിൽ ആശ്രയിക്കാൻ ശ്രമിച്ചാൽ ആരാധനാലയങ്ങളുടെ നിലനിൽപ് എന്താകും.അങ്ങനെ സംഭവിച്ചാൽ ആ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കു ഒഴിഞ്ഞിരിക്കാൻ സാധ്യമാകുമോ ?
അനുബന്ധം ;മദ്യശാലകൾ സ്ഥിരമായും അടച്ചിടണമെന്നും, ദേവാലയങ്ങൾ തുറക്കണമെന്നും പറയുന്നതിന് ആർജവം കാണിച്ചിരുന്നുവെങ്കിൽ..

Author

Leave a Reply

Your email address will not be published. Required fields are marked *