സുധാകരനെതിരെയുള്ളത് കരുതിക്കൂട്ടിയ രാഷ്ട്രീയ അക്രമം: എം എം ഹസൻ

അരനൂറ്റാണ്ടു മുമ്പുള്ള ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം  കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ബോധ്യമായെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ .

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും എകെ ബാലനും ഇപി ജയരാജനും ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും പ്രതികരിച്ചത്.ഒട്ടും വൈകാതെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമും കണ്ണൂരിൽ നടന്ന നാൽപ്പാടി വാസു, നാണു കൊലപാതകകേസുകളിൽ  അന്വേഷണമാവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയത്.
ഭൂതകാല ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരിൽ അതിൽ അതീവ ഗുരുതരമായ ഒരു ജീവിത സാഹചര്യത്തെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന മുഖ്യമന്ത്രി സുധാകരനെതിരെ നടത്തിയ വിമർശനം അദ്ദേഹത്തിന്റെ പദവിക്കും ഉത്തരവാദിത്വത്തിനും മാത്രമല്ല ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനും യോജിക്കാത്ത നടപടിയാണെന്ന് മുഖ്യമന്ത്രിയുടെ  അഭ്യുദയകാംക്ഷികൾ പോലും വിലയിരുത്തുന്നത്.കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎം കണ്ണൂർ ലോബിയുടെ ഗൂഢാലോചനയാണ്  ഈ സംഭവങ്ങൾക്ക് പിന്നിൽ ഉള്ളത്.സിപിഎമ്മിന്റെ ഈ രാഷ്ട്രീയ ആക്രമണത്തെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുമെന്നും എം എം ഹസൻ പറഞ്ഞു

Leave a Reply

Your email address will not be published.