ഡാളസ് : കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുംപ്രസിദ്ധനോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ സന്തോഷ്കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന “സസ്‌നേഹം ഇ. സന്തോഷ് കുമാര്‍’ എന്ന പേരില്‍ സാഹിത്യ ചര്‍ച്ച നടത്തുന്നു. അദ്ദേഹത്തിന്റെ സാഹിത്യകൃതികളെ പ്രസിദ്ധനിരൂപകന്‍ ശ്രീ സജി എബ്രഹാം നേര്‍ക്കുനേര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായി പങ്കെടുത്ത് വിലയിരുത്തുന്നു.
ഒപ്പം പ്രസിദ്ധസാഹിത്യ പ്രതിഭകളായ ശ്രീമതി നിര്‍മ്മല, ശ്രീ കെ വി പ്രവീണ്‍, ശ്രീ രാജേഷ് വര്‍മ്മ, ശ്രീ ശങ്കര്‍ മന എന്നിവരും സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. അമേരിക്കയില്‍ വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്തു കൊണ്ടു തങ്ങളുടെതായ സാഹിത്യ സൃഷ്ടി കൊണ്ടു മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തി യവരാണ് ഇവര്‍. അവരുടെ പുസ്തകങ്ങള്‍ ഇതിനോടകം സഹൃദയ കേരളം തുറന്ന മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്.
1992 ല്‍ ഒരു പറ്റം സാഹിത്യ സ്‌നേഹികള്‍ ചേര്‍ന്ന് അമേരിക്കയിലെ ഡാലസില്‍ വച്ച് രൂപീകരിച്ച സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 29 വര്‍ഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികള്‍ കെ എല്‍ എസ് സംഘടിപ്പിച്ചു പോകുന്നു. സാഹിത്യ സമ്മേളനങ്ങള്‍, വിദ്യാരംഭ ചടങ്ങുകള്‍, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികള്‍. കെ എല്‍ എസ് ഇതു വരെ മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍
സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓണ്‍ലൈന്‍ പരിപാടികള്‍ കെ എല്‍ എസ് പ്രവര്‍ത്തകസമിതി മാസംതോറും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്ഷരശ്ലോകസദസ്, നോവല്‍, കഥാചര്‍ച്ചകള്‍, ബാലസാഹിത്യചര്‍ച്ച, കഥാപ്രസംഗം തുടങ്ങിയ കഴിഞ്ഞ പരിപാടികള്‍ ഒന്നിനൊന്നുവേറിട്ടുനിന്ന് മുക്തകണ്‍ഠം പ്രശംസനേടിയിരുന്നു.ഈ മാസം കെ എല്‍ എസ് സംഘടിപ്പിക്കുന്നതു വളരെ വ്യത്യസ്തമായ ഒരു സാഹിത്യ നിരൂപണ ചര്‍ച്ചയാണു.
ഈ പരിപാടിയില്‍ അമേരിക്കയിലും ഇന്ത്യയിലുമെന്നല്ല ലോകത്തെവിടെയിരുന്നും മലയാള സാഹിത്യകുതുകികള്‍ക്കു സൂമിലൂടെയും ഫേസ്ബുക്ക്ക് ലൈവിലൂടെയും പങ്കുചേരാനും ആസ്വദിക്കാനും സാധിക്കുന്ന ഈ സാഹിത്യ പരിപാടി ഒരു വ്യത്യസ്താ നുഭവമാകുമെന്ന് കെ എല്‍ എസ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
ജൂണ്‍ 26 ശനിയാഴ്ച രാവിലെ 10മണി ഇന്ത്യന്‍ സമയം വൈകിട്ട് 8.30 നു മാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ പങ്കുചേരാന്‍ കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരില്‍ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നുയെന്ന് പ്രസിഡന്റ് സിജു വി ജോര്‍ജ്ജ് വ്യക്തമാക്കി.
ജോയിച്ചൻപുതുക്കുളം
[url=http://trazodone.best/]trazodone 100 mg tab[/url]