
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രഖ്യാപിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി ശശി എം എൽ എ അധ്യക്ഷൻ ആയിരുന്നു.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ 13 പൊതുവിദ്യാലയങ്ങളും 3 എം ജി എൽ സികളും ആണ് ഉള്ളത്. ഇവിടങ്ങളിൽ 3949 വിദ്യാർത്ഥികൾ പഠിക്കുന്നു.പഞ്ചായത്തിലെ മുഴുവൻ കുട്ടികളേയും ഓൺലൈൻ പഠന സൗകര്യത്തിലേക്ക് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി
നേതൃത്വം നൽകുകയാണ്.ഓൺലൈൻ
പഠന സൗകര്യമില്ലാത്ത 102 കുട്ടികളേയാണ് ആറ്റിങ്ങൽ ബി ആർ സി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.അവർക്കെല്ലാം പഠനസൗകര്യം എത്തിക്കാൻ ഗ്രാമ പഞ്ചായത്തിനായി.