പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ :പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി

പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി.കെ എസ് ടി എ യുടെ “വീട്ടിലൊരു വിദ്യാലയം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും.ഡിജിറ്റൽ ക്‌ളാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനത്തിലേക്ക് പഠന പ്രവർത്തനങ്ങൾ താമസിയാതെ മാറും.പ്രതിസന്ധി ഘട്ടങ്ങളിൽ കേരളം എപ്പോഴും ഒറ്റക്കെട്ടാണ്.കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗമനപരമായ മാറ്റങ്ങൾക്ക് കാരണം ഇടതുപക്ഷ മനസാണ് എന്നത് വ്യക്തമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ എസ് ടി എ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ മാസ്റ്റർ,സംസ്ഥാന പ്രസിഡന്റ്‌ ബി വേണുഗോപാൽ മാസ്റ്റർ ,അഡ്വ. ജയദേവൻ,സി എസ് ശ്രീജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Leave Comment