വിസ്മയയുടെ കുടുംബാംഗങ്ങളെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു


on June 24th, 2021
നിലമേലിൽ ഉള്ള വിസ്മയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിച്ചു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്.
ലിംഗസമത്വവും ലിംഗനീതിയും സംബന്ധിച്ച ബോധം കുഞ്ഞുനാളിൽ തന്നെ കുട്ടികളിൽ ഉണ്ടാക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *