മരംകൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത ആയിരം കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.

സംസ്ഥാനതല ഉത്ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിച്ചു.വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉത്ഘാടനം നിര്‍വഹിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
