ബുധനാഴ്ച 13,658 പേര്‍ക്ക് കോവിഡ്; 11,808 പേര്‍ രോഗമുക്തി നേടി


on June 30th, 2021

ചികിത്സയിലുള്ളവര്‍ 1,00,881;

ആകെ രോഗമുക്തി നേടിയവര്‍ 28,09,587

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചു

ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍


കേരളത്തില്‍ ബുധനാഴ്ച 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂര്‍ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസര്‍ഗോഡ് 700, കണ്ണൂര്‍ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *