കുടുംബശ്രീ ജലജീവന്‍ മിഷനില്‍ നിയമനം

കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *