പ്രവാസി മലയാളി ഫെഡറേഷൻ വെബ്ബിനാർ” കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും”ജൂലൈ 2 നു

ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽമ്മിറ്റി കയുടെ ആഭിമുഖ്യത്തിൽ PMF Talk with Leaders എന്ന നാമകരണത്തിൽ ” കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും” എന്ന വിഷയത്തെ ആസ്പദമാക്കി  2021 ജൂലൈ 2നു വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.30 നു സൂം വെബ്ബിനാർ സംഘടിപികുന്നു.ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ബഹു: ശ്രീ. എസ്. സുരേന്ദ്രൻ ഐ പി എസ് ഉദ്ഗാടനം ചെയുന്ന പരിപാടിയിൽ ബഹു: കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് മുഖ്യ അതിഥി ആയി പങ്കെടുക്കും . ശാന്തിഗിരി ആശ്രമം അധ്യക്ഷൻ ബഹു: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും. ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതം ചെയുകയും, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ആശംസകൾ നേരുകയും, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം നന്ദി പ്രകാശം നടത്തുകയും ചെയ്യും.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും ബഹു: മന്ത്രിയോടും, ബഹു: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അവർകളോടും, ബഹു: എസ്. സുരേന്ദ്രൻ ഐ പി എസ്‌ അവർകളോടും നിങ്ങൾക്ക് ചോദിക്കാം, നിങ്ങളുടെ ചോദ്യങ്ങൾ താഴെ കൊടുത്ത ഇമെയിലിലൊ, വാട്സാപ്പ് നമ്പറിലോ ജൂലൈ 1 നു മുന്നേ ലഭിക്കേണ്ടതാണ്.
​​Whatsapp: + 974-55212404
                                                റിപ്പോർട്ട് : പി പി ചെറിയാന്‍ , ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *