ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി

Spread the love

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബിന്റെ എന്റെ ഗ്രാമം പദ്ധതിക്കു തുടക്കമായി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ മെഡിക്കല്‍ കൊളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് വേണ്ട അവശ്യ വസ്തുക്കളും ഉപകരണങ്ങളും കൈമാറി. ദേശീയ ഡോക്ടേഴ്‌സ് ഡേ ദിനത്തോടനുബന്ധിച്ച് സംസ്ഥാന കോവിഡ് മെഡിക്കല്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവനുമായ ഡോ. അനില്‍ സത്യദാസിനെ റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്ക് വൊക്കേഷനല്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. സ്റ്റേറ്റ് ക്രിട്ടിക്കല്‍ കെയര്‍ ഗൈഡ്‌ലൈന്‍സ് കോഓഡിനേറ്റര്‍ കൂടിയായ ഡോ. അനിലിന്റെ കോവിഡ് കാലത്തെ സേവനം കണക്കിലെടുത്താണ് പുരസ്‌ക്കാരം. റോട്ടറി ടെക്‌നോപാര്ക് പ്രസിഡന്റ് ഹരീഷ് മോഹന്‍, സെക്രട്ടറി മനു മാധവന്‍, പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ഷാജു രവീന്ദ്രന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്യാം പെരേര എന്നിവര്‍ പങ്കെടുത്തു.

 റിപ്പോർട്ട്  :   Sneha Sudarsan (Account Executive)

———————————————————————————————————————————–

Rotary Club of Technopark launches Ente Gramam project

Thiruvananthapuram: Rotary Club of Technopark kickstarted the district project ‘Ente Gramam’ by donating most essential consumables including syringes and high pressure extension lines to the Critical Care Unit at Medical College, Thiruvananthapuram. The Club also presented the Vocational Service Excellence Award to Dr. Anil Sathyadas who heads the Critical Care Unit (CCU) at MCH on the occasion of the National Doctor’s day. The award was given in recognition of the selfless support in the fight against covid-19 pandemic by providing supervised care for more than 1000 critically ill covid patients and serving as the member of the state medical board for covid, coordinator for state critical care medicine guidelines, transplant procurement manager and medical officer in charge of MDICU at MCH Thiruvananthapuram.

President of Rotary Club of Technopark, Rtn. Harish Mohan, Secretary Rtn. Manu Madhavan, Public Relations Chairman Rtn. Shaju Raveendran and Assistant Governor for Zone 8 – Rtn. Shyam Starry Pereira did the felicitations during the event.

                                 Sneha Sudarsan (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *