ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ


on July 3rd, 2021

Picture

ഡാളസ് :ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ് ഫാൽകൺസ് 42 റൺസിന് ഡാളസ് സ്പാർട്ടൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി . ഫാൽകൺസ് ടീമിൻറെ ഉജ്വല വിജയത്തിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യംവഹിച്ചു . പ്രഗൽഭ മലയാളി കളിക്കാരായ എബിൻ വർഗീസ് , ഷാജി മാത്യു, മാത്യു കളത്തിൽ എന്നിവരെ അണിനിരത്തി കൊണ്ടായിരുന്നു സ്പാർട്ടൻസ് ഫൈനലിൽ എതിർ ടീമിനെ നേരിട്ടത് . എന്നാൽ ഒരു ഓവർ ബാക്കി നിൽക്കേ ഡാലസ് സ്പാർട്ടൻസ് എതിർ ടീമിൻറെ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു . ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടുകയും , എട്ടാമത്തെ ബാറ്റിംഗ് കൂട്ടുകെട്ട് എൽജി,എഡോസിനോട് ചേർന്ന് 35 റൺസ് നേടുകയും ചെയ്തു . ഓൾ റൗണ്ടർ സോമു ജോസഫ് ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഫാൽകൺസ് ടീമിൻറെ നായകൻ ജോഷ് ഷാജി നാലാമത് എഫ് ഓ ഡി കപ്പ് ട്രോഫി aഫ് ഓ ഡി ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ അജു മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾകും ,സ്പോൺസർ ജസ്റ്റിൻ വർഗീസ് റിലേറ്റർക്കും ക്രിക്കറ്റ് മത്സരം കാണുന്നതിന് എത്തിച്ചേർന്ന എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ടീം കോ-ഓർഡിനേറ്റർ ടോണി അലക്സാണ്ടർ നന്ദി അറിയിച്ചു.

ബാബു പി. സൈമൺ.

Leave a Reply

Your email address will not be published. Required fields are marked *