ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണല്‍ വിതരണോദ്ഘാടനവും നടത്തി


on July 3rd, 2021

Picture

കണക്റ്റിക്കറ്റ് : ഫൊക്കാനയുടെ ന്യൂഇംഗ്ലണ്ട് റീജിയണല്‍ മീറ്റിംഗ് ഫൊക്കാന നേതൃസംഗമ വേദിയായി മാറി. മീറ്റിംഗില്‍ പങ്കെടുക്കാനായി ഫ്‌ലോറിഡയില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നേരിട്ടെത്തിയതോടെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നേതാക്കളും ചടങ്ങില്‍ നേരീട്ട് സന്നിഹിതരായി. കണക്റ്റിക്കറ്റിലെ വെര്‍നോണിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്‌റ്റോറന്റ് ആയ ഉത്സവ് റെറ്റോറന്റ് അക്ഷരാര്‍ത്ഥത്തില്‍ ഫൊക്കാന നേതാക്കളുടെ സംഗമവേദിയായി മാറുകയായിരുന്നു.

ഫൊക്കാനയയുടെ മാസച്ചൂസസ് കണക്റ്റിക്കറ്റ് മെയിന്‍ സ്‌റ്റേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഉദ്ഘാടനം സൗത്ത് വിന്‍സെര്‍ സിറ്റി മേയര്‍ ആന്‍ഡ്രൂ പറ്റെര്‍ന നിര്‍വഹിച്ചു. ഉത്സവ് റെറ്റോറന്റില്‍ ന്യൂ ഇംഗ്ലണ്ട് റീജിയന്‍ ആര്‍.വി.പി ആര്‍വിപി ധീരജ് പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ഫൊക്കാനാ രാജഗിരി മെഡിക്കല്‍ കാര്‍ഡ് ന്യൂ ഇംഗ്ലണ്ട് റീജിയന്‍ വിതരണോദ്ഘാടനം ഉത്സവ് റെസ്‌റ്റോറന്റ് ഉടമ തങ്കച്ചന്‍ ജോസഫിനു നല്‍കികൊണ്ട് മേയര്‍ ആന്‍ഡ്രൂ പറ്റെര്‍ന നിര്‍വഹിച്ചു.

അമേരിക്കയിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഫൊക്കാനയെ മേയര്‍ ആന്‍ഡ്രൂ പറ്റെര്‍ന അഭിനന്ദിച്ചു. 70 ല്‍ പരം സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്ന ഫൊക്കാനയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി മേയര്‍ അറിയിച്ചു.

കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഫൊക്കാനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്ഗീസ് റീജിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കെ തന്നെ ഫ്‌ലോറിഡയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിനെ ന്യൂ ഇംഗ്ലണ്ട് റീജിയണിലെ സംഘടന നേതാക്കള്‍ അഭിനന്ദിച്ചു.

ഫോക്കാനയുടെ നേതൃത്വത്തില്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റെ അനുകൂല്യങ്ങളെക്കുറിച്ചും സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി വിശദീകരിച്ചു. ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഭാവി പ്രവര്‍ത്തങ്ങളെക്കുറിച്ച് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ധീരജ് പ്രസാദും റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം സോണി അമ്പൂക്കനും വിശദീകരിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സജിമോന്‍ ആന്റണി വ്യക്തമാക്കി.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സോണി അമ്പൂക്കന്‍, രേവതി പിള്ള, കെ.എ.സി. ടി പ്രസിഡണ്ട് ശ്രീവിദ്യ ശ്രീനിവാസന്‍, കെ. എ. എന്‍. ഇ. പ്രസിഡണ്ട് ശ്രീവിദ്യാ രാമചന്ദ്രന്‍, കെ.എ.എന്‍.ഇ വൈസ് പ്രസിഡണ്ട് സുരേഷ് ഏബ്രഹാം, എല്‍സി എം. വിതയത്തില്‍, കെ.എ.സി. ടി മുന്‍ പ്രസിഡണ്ട് ഷൈനി പുരുഷോത്തമന്‍, ജോമിസ് കല്ലേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണി അമ്പൂക്കന്‍ സ്വാഗതവും ധീരജ് പ്രസാദ് നന്ദിയും പറഞ്ഞു.

ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയ് ഇട്ടന്‍ തുടങ്ങിയവരും സംഘടനെ പ്രതിനിധീകരിച്ച് മീറ്റിംഗില്‍ സംസാരിച്ചു.

ന്യൂ ഇംഗ്ലണ്ട് റീജിയനിലെ സംഘടനകളെ ഏകീകരിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണിയെ ഫൊക്കാന നേതൃത്വം അഭിനന്ദിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *