കോട്ടയം ജില്ലയില്‍ 570 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍  570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
പുതിയതായി 6953 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.19 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 249 പുരുഷന്‍മാരും 259 സ്ത്രീകളും  62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

425 പേര്‍ രോഗമുക്തരായി. 3781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 199309   പേര്‍ കോവിഡ് ബാധിതരായി. 193775  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24183    പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പനച്ചിക്കാട്-80

കോട്ടയം – 66

നെടുംകുന്നം -29

മുണ്ടക്കയം – 24

പാറത്തോട് -23

ചങ്ങനാശേരി -21

വാകത്താനം, വാഴപ്പള്ളി-17

ഏറ്റുമാനൂർ – 16

കങ്ങഴ, പായിപ്പാട്, മാടപ്പള്ളി -14

പൂഞ്ഞാർ – 13

കറുകച്ചാൽ, കുറിച്ചി – 11

രാമപുരം, അയർക്കുന്നം -10

വെള്ളാവൂർ – 9

മാഞ്ഞൂർ -8

കാഞ്ഞിരപ്പള്ളി – 7

തൃക്കൊടിത്താനം, തീക്കോയി, മണർകാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അതിരമ്പുഴ, എരുമേലി, പള്ളിക്കത്തോട് – 6

അകലക്കുന്നം, തിടനാട്, വൈക്കം, ആർപ്പൂക്കര, കരൂർ – 5

ഈരാറ്റുപേട്ട, പുതുപ്പള്ളി, മേലുകാവ്, ചിറക്കടവ്, ടി.വി പുരം – 4

കടപ്ലാമറ്റം, കിടങ്ങൂർ, പാലാ, കുറവിലങ്ങാട്, പാമ്പാടി, വെച്ചൂർ വെളിയന്നൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, മണിമല, തലനാട്, മറവന്തുരുത്ത്, വിജയപുരം – 3

കൂരോപ്പട, നീണ്ടൂർ, ചെമ്പ്, ഞീഴൂർ, ഉദയനാപുരം, അയ്മനം – 2

മുത്തോലി, കോരുത്തോട്, മീനച്ചിൽ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, കാണക്കാരി, വെള്ളൂർ, തിരുവാർപ്പ്, തലയാഴം, മൂന്നിലവ്, മുളക്കുളം-1

Leave a Reply

Your email address will not be published. Required fields are marked *