
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.


ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് വരേണ്ടി വന്നത്.ആഭ്യന്തരവകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.സ്വര്‍ണ്ണക്കടത്തിലും കൊലപാതകത്തിലും പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ്.അവര്‍ക്ക് പ്രേരകശക്തിയായി നില്‍ക്കുന്നത് സര്‍ക്കാരാണെന്നും സുധാകരന്‍ പറഞ്ഞു.