എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

Spread the love
2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എൽ.സി വിജയശതമാനം. കഴിഞ്ഞവർഷമിത് 98.82 ശതമാനമായിരുന്നു.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. കഴിഞ്ഞവർഷം ഇത് 41,906 പേരായിരുന്നത് ഇത്തവണ 79,412 പേരുടെ വർധനയുണ്ടായിട്ടുണ്ട്. ഇത്തവണ 4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.വിജയശതമാനം എറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂരാണ്- 99.85. വിജയശതമാനം കുറഞ്ഞ റവന്യൂജില്ല വയനാടാണ്- 98.13.വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്- 99.97. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ലയും വയനാടാണ്- 98.13.
എറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് (7838).
ഗൾഫിൽ ആകെ ഒൻപതു വിദ്യാലയങ്ങളിലായി 573 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 556 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (97.03 ശതമാനം). ലക്ഷദ്വീപ് സെൻററിൽ ഒൻപതു വിദ്യാലയങ്ങളിലായി 627 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 607 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. (96.81 ശതമാനം വിജയം).
എറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെൻറർ മലപ്പുറം എടരിക്കോട്ടെ പി.കെ.എം.എച്ച്.എസ്.എസ് ആണ്. (2076 പേർ). പത്തനംതിട്ട നിരണം വെസ്റ്റ് കിഴക്കുംഭാഗം സെൻറ് തോമസ് എച്ച്.എസ്.എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷക്കിരുന്നത്- ഒരാൾ.
റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 48 സ്‌കൂളുകളിലായി 2889 പേർ പരീക്ഷക്കിരുന്നതിൽ 2881 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. വിജയശതമാനം 99.72 ആണ്. 704 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ (പുതിയ സ്‌കീം) പരീക്ഷ എഴുതിയ 645 പേരിൽ 537 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 83.26 ശതമാനം വിജയം. എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ (പഴയ സ്‌കീം) പരീക്ഷ എഴുതിയ 346 പേരിൽ 270 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. 78.03 ശതമാനം വിജയം. എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷയിൽ 29 സ്‌കൂളുകളിലായി 256 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു.
റ്റി.എച്ച്.എസ്.എൽ.സി (എച്ച്ഐ) പരീക്ഷ എഴുതിയ 17 പേരും വിജയിച്ചു. ചെറുതുരുത്തി കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ എ.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയ 68 പേരും വിജയിച്ചു.എല്ലാ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയത് 2214 സ്‌കൂളുകളാണ്. കഴിഞ്ഞ വർഷമിത് 1837 ആയിരുന്നു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോക്കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള ‘സേ’ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എന്നിവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *