കൃത്രിമ വാക്സിനേഷൻ കാർഡ്: ആദ്യ ഫെഡറൽ ചാർജ് വനിതാ ഹോമിയോ ഡോക്ടർക്കെതിരെ

Picture

നാപ (കലിഫോർണിയ) ∙: നോർത്തേൺ കലിഫോർണിയയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടർ ജൂലി മജിയെ (41) കൃത്രിമ വാക്സിനേഷൻ കാർഡും, ഇമ്മ്യുണൈസെഷൻ ഡ്രഗ്സും വിൽപന നടത്തിയതിനു അറസ്റ്റു ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ്ജൂലൈ 14 ബുധനാഴ്ച വെളിപ്പെടുത്തി . അമേരിക്കയിൽ ആദ്യമായാണ് കൃത്രിമ വാക്സിനേഷൻ കാർഡ് നിർമിച്ചു നൽകിയതിനു ഫെഡറൽ ചാർജ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

Picture2
ഹോമിയോപതി പ്രാക്ടീസ് ചെയ്യുന്നതിന് ലൈസെൻസുള്ള ജൂലി കോവിഡ് 19നെ ആജീവനാന്തം പ്രതിരോധിക്കുവാൻ ഹോമിയോ ഗുളികകൾക്ക് കഴിയുമെന്ന് രോഗികളെ വിശ്വസിപ്പിച്ചു വിൽപന നടത്തി. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് പൂരിപ്പിക്കാത്ത സിഡിസി വാക്സിനേഷൻ കാർഡുകൾ നൽകി, അതിൽ മൊഡേണ വാക്സീൻ ലഭിച്ചതായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്.

മാത്രമല്ല എഫ്സിഎ അംഗീകരിച്ച വാക്സിനേഷനെ കുറിച്ചു ജനങ്ങളിൽ ഭയം വളർത്തുന്നതിനും ഇവർ ശ്രമിച്ചതായി ആരോപണമുണ്ട്. പൊതുജനങ്ങളെ വഞ്ചിക്കുകയും, തെറ്റായ ചികിത്സ നൽകി പൊതുജനങ്ങളുടെ ജീവന് ഭീഷിണിയുയർത്തുകയും ചെയ്തതായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇവർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടാൽ 25 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave Comment