ഐ.എം.എ പിക്‌നിക്ക് കുടുംബ സംഗമമായി – ജോര്‍ജ് പണിക്കര്‍

Picture
ചിക്കാഗോ: വീട്ടുകാരും, വിരുന്നുകാരും, സുഹൃത്തുക്കളുമൊക്കെയായി ഐ.എം.എ ഒരുക്കിയ പിക്‌നിക്ക് കോവിഡാനന്തര കുടുംബവേദിയായി. ഉല്ലാസവും, പൊട്ടിച്ചിരികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുക്കിയ സ്‌പോര്‍ട്‌സ് പരിപാടികളും ഒക്കെയായി വര്‍ഷങ്ങളായി വീടുകളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞവര്‍ക്ക് ആശ്വാസത്തിന്റേയും പുതുജീവന്റേയും നന്ദിയുടേയും നെടുവീര്‍പ്പുകള്‍. ഉച്ചയ്ക്ക് 12 മണിയോടെ സ്‌കോക്കിയിലുള്ള ലോറല്‍പാര്‍ക്കില്‍ എത്തിയ സംഘടനാ പ്രവര്‍ത്തകര്‍ പിക്‌നിക്കിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ഉച്ചയ്ക്ക് 2 മണിയോടെ സംഘടനാ പ്രസിഡന്റ് സിബു മാത്യു പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ട് സന്നിഹിതരായത് പിക്‌നിക്ക് സംഘാടകര്‍ക്ക് ആശ്വാസമായി. വിവിധ ചേരുവകകള്‍ രുചിക്കൂട്ടായി ചേര്‍ത്ത് രുചികരമായ ഭക്ഷണമൊരുക്കിയത് പിക്‌നിക്ക് കണ്‍വീനര്‍ തോമസ് ജോര്‍ജും (റോയി) കുടുംബവുമായിരുന്നു.
സംഘടനയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുനൈന ചാക്കോ, ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി, ജോസി കുരിശിങ്കല്‍, ഷാനി ഏബ്രഹാം, ജോര്‍ജ് പണിക്കര്‍, പ്രവീണ്‍ തോമസ്, ജോര്‍ജ് മാത്യു, അനില്‍കുമാര്‍ പിള്ള, ജയന്‍ മാക്കീല്‍, രാജന്‍ തലവടി എന്നിവര്‍ പിക്‌നിക്കിന്റെ വിജയകരമായ പ്രവര്‍ത്തിച്ചവരില്‍ ഉള്‍പ്പെടുന്നു.
Leave Comment