ലോസ് ആഞ്ചലസ് കൗണ്ടിയില്‍ ഡെല്‍റ്റ വേരിയന്റ് വ്യാപനം വര്‍ദ്ധിക്കുന്നു ; മാസ്‌ക് മാന്‍ഡേറ്റ് പുനഃസ്ഥാപിക്കുന്നു


on July 16th, 2021

ലോസ് ആഞ്ചലസ് : അമേരിക്കയിലെ എറ്റവും വലിയ കൗണ്ടിയായ കാലിഫോര്‍ണിയ സംസ്ഥാനത്തിലെ ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മാരക ശേഷിയുള്ള ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതര്‍ പുറത്തിറക്കി.

വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ആഴ്ച ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണ് രാജ്യത്താകമാനം ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം ഉണ്ടായിരുന്നതെന്നും കാലിഫോര്‍ണിയ സംസ്ഥാനത്ത് ഇതിനകം ജൂലായ് 15 ന് 3622 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞമാസം ജൂണ്‍ 15 നാണ് സംസ്ഥാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത്.
ലോസ് ആഞ്ചലസ് കൗണ്ടിയില്‍ 100,000 പേരില്‍ 7.1 ശതമാനം പേര്‍ക്ക് ഇതിനകം കോവിഡ് വ്യാപനം ഉണ്ടായതായി യു എസ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍  പ്രിവന്‍ഷന്‍ അറിയിച്ചു.

ലോസ് ആഞ്ചലസില്‍ ഈ  ഉത്തരവ് ശനിയാഴ്ച മുതല്‍ നിലവില്‍ വരും . ഡെല്‍റ്റ വേരിയന്റിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് അധ്യക്ഷ ഹില്‍ഡ സോളിസ് ട്വിറ്ററില്‍ കുറിച്ചു .

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *