കൊട്ടാരക്കര മണ്ഡലത്തില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

post

കൊല്ലം : കൊട്ടാരക്കര മണ്ഡലത്തിലെ മൈലം ഇഞ്ചക്കാട് ജംഗ്ഷനിലും വെളിയം ആരൂര്‍ക്കോണം ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 3,55,000  രൂപ  ചെലവിട്ടാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിത്. കെല്ലിനായിരുന്നു നിര്‍വഹണ ചുമതല.

ഇഞ്ചക്കാട് ജംഗ്ഷനില്‍ നടത്തിയ ചടങ്ങില്‍ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന കുമാര്‍, രാധാകൃഷ്ണ പിള്ള, ശ്രീകല, ഓമന രവീന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ആരൂര്‍ക്കോണത്ത് നടത്തിയ ചടങ്ങില്‍ വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനി ഭദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ഗീത കുമാരി, എം. ബി.പ്രകാശ്, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *