സ്ത്രീസുരക്ഷയ്ക്കായി ‘കനൽ’: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന ‘കനൽ’ സ്ത്രീ സുരക്ഷയ്ക്കായുള്ള കർമ്മ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 23ന് വൈകുന്നരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കനൽ ലോഗോ, 181 പോസ്റ്റർ, വിവിധതരം അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച കൈപുസ്തകം എന്നിവ മുഖ്യമന്ത്രി  പ്രകാശനം ചെയ്യും. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉൻമൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനൽ എന്ന പേരിൽ കർമപരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബോധ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് കർമപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *