ഭക്ഷ്യ സംസ്‌ക്കരണ സെമിനാർ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു; ഈ പ്രചാരവേല വേണ്ടായിരുന്നു: പി. രാജീവ് | Kitex | Manorama Online

ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്യുന്ന ദ്വിദിന സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും പി.എം.എഫ്.എം.ഇ. കേരള നോഡൽ ഓഫീസറുമായ എം.ജി. രാജമാണിക്യം തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ സ്വാഗതവും കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് നന്ദിയും പറഞ്ഞു.
രണ്ട് ദിവസത്തെ സെമിനാറിൽ സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസ്സസ്സിംഗ് ടെക്‌നോളജി തഞ്ചാവൂർ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി തൃശ്ശൂർ, സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, സ്‌പൈസസ് ബോർഡ് കൊച്ചി, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി മൈസൂർ, നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ, കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി വയനാട്, ഗ്ലോബർ അഗ്രി സിസ്റ്റം ന്യൂഡൽഹി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരാണ് ടെക്‌നിക്കൽ സെഷനുകൾ കൈകാര്യം ചെയ്യുന്നത്.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *