എറണാകുളം : സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനമായ കളമശ്ശേരിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ നൈപുണ്യയ കോഴ്സുകളുടെ ഉദ്‌ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു.നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിൽ നൈപുണ്യ ശേഷിയുള്ളവരുടെ കുറവ് നൈപുണ്യ പരിശീലന പരിപാടിയുടെ പ്രാധാന്യം വർധിക്കുന്നതായി മന്ത്രി പറഞ്ഞു. കളമശ്ശേരിയിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ജില്ലയിലെ എല്ലാ തൊഴിൽ മേഖലക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ജില്ലയിലെ ജനവിഭാഗത്തിന്റെ തൊഴിൽ നൈപുണ്യ ശേഷി വർധിപ്പിക്കുന്നതിനാകും ലക്‌ഷ്യം വെക്കുക എന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്.മുൻ നൈപുണ്യ പരിശീലന വർഷത്തിൽ ജില്ലയിലെ നൂറിലധികം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സ്കിൽ പാർക്ക് അന്താരാഷ്ട്ര തലത്തിലെ ഐ.ബി.എം കമ്പനിയുമായി സഹകരിച്ചു പരിശീലിപ്പിച്ചു സെർട്ടിഫൈഡ് പ്രൊഫെഷനലുകളായി മാറ്റിയിട്ടുണ്ട്. അസാപ് കേരള ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റ്‌സ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ എൻ. ഐ. ടി. ടി. ടി. ആർ പ്രൊജക്റ്റ് ഓഫീസർ വി.എ.ഷംസുദിൻ, അസാപ് മേധാവികളായ ടീ.വി.ഫ്രാൻസിസ്,വിനോദ് ടി.വി, സീനിയർ പ്രോഗ്രാം മാനേജർ വര്ഗീസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു .