റവ. പ്രഫ. കെ.സി. മാത്യു (92) നിര്യാതനായി

Picture

കോട്ടയം: പുതുപ്പള്ളി മാവേലിക്കര ബിഷപ് മൂര്‍ കോളജ് സ്ഥാപക പ്രിന്‍സിപ്പല്‍ കൊച്ചുകളിക്കല്‍ റവ.പ്രഫ. കെ.സി. മാത്യു (92) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിനു മച്ചുകാട്ട് സെന്‍റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിയില്‍.

സിഎസ്‌ഐ സിനഡ് അംഗം, സിഎസ്‌ഐ മധ്യകേരള യൂത്ത് ലീഗ് പ്രസിഡന്‍റ്, സിഎംഎസ് കോളജ് പ്രഫസര്‍, ചാപ്ലയിന്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സിന്‍ഡിക്കേറ്റ് അംഗം, ആലുവ യുസി കോളജ് മാനേജര്‍, മുണ്ടകപ്പാടം മന്ദിരം സൊസൈറ്റി സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ റവ. കെ.കെ. ചാക്കോയുടെ മകനാണ്. ഭാര്യ പരേതയായ ഏലിയാമ്മ മാത്യു (മുന്‍ ഹെസ്മിസ്ട്രസ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം) പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: സുജ ആനി മാത്യു (മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇറിഗേഷന്‍), ശുഭ മേരി ഫിലിപ്പ് (മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജേക്കബ് മാത്യു (എസ്ബിയു പ്രസിഡന്‍റ് കെയിന്‍ ഇന്ത്യ ഡല്‍ഹി). മരുമക്കള്‍: ജോണ്‍ മിനു മാത്യു (മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിപിസിഎല്‍ കൊച്ചി), ഡോ. എം.ജി. ഫിലിപ്പ് (ഡെന്‍റല്‍ സര്‍ജന്‍), ഡോ. റീനു ജേക്കബ് (എച്ച്ഒഡി ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്‍റ് സിഎംഎസ് കോളജ് കോട്ടയം).

Leave Comment