പെഗാസസ് വിവാദം ; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

പെഗാസസ് വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ തന്റെ ആരോപണം കടുപ്പിച്ചത്.

ദേശീയ സുരക്ഷാ കൗണ്‍സില്‍ ഫണ്ട് ഉപോയഗിച്ചാണ് മോദി സര്‍ക്കാര്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍ വാങ്ങിയതെന്ന ഗുരുതരമായ ആരോപണവും പ്രശാന്ത് ഭൂഷണ്‍ നടത്തിയിരുന്നു. ഇത് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയതെന്നും പ്രശാന്ത് ഭൂഷണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ഇതിനായി ദേശീയ സുരക്ഷാ ഫണ്ടിനായുള്ള ബഡ്ജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് സര്‍ക്കാര്‍ സോഫ്റ്റ്‌വെയര്‍ വാങ്ങിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ നടക്കുന്ന ബഹളത്തിന് ആക്കം കൂട്ടിയേക്കും.

ജോബിന്‍സ് തോമസ്

em

Leave Comment