കോവിഡ് 19 : മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുപ്പ്

Spread the love

post

കൊല്ലം : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സമ്പര്‍ക്കമുണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ രോഗപകര്‍ച്ചയുണ്ടാകുന്നതിനാല്‍ പ്രതിരോധ- നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മൂന്നാം തരംഗത്തെ പ്രതിരോധിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. സാമൂഹിക അകലം പാലിക്കല്‍, ശരിയായ മാസ്‌ക്ധാരണം, കൈകള്‍ വൃത്തിയാക്കല്‍ എന്നിവയോടൊപ്പം വിവിധ മേഖലകളിലുള്ളവര്‍ ചുവടെയുള്ളവയില്‍ പ്രത്യേകം ശ്രദ്ധിക്കണം

• പോസിറ്റീവാകുന്നവരുടെ പ്രാഥമിക, ദ്വീതീയ സമ്പര്‍ക്കപട്ടിക അന്നേദിവസം തന്നെ ആരോഗ്യവകുപ്പിന് കൈമാറണം.

• 80 ശതമാനം ആളുകളും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ സമ്പര്‍ക്കമുണ്ടായവര്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തില്‍ കഴിയണം. തൊട്ടടുത്ത ദിവസം തന്നെ ടെസ്റ്റിന് വിധേയരാകണം

• വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലെങ്കില്‍ ഡി.സി.സികളിലേയ്ക്ക് മാറ്റണം

• പോസിറ്റീവായവരുടെ ഗൃഹനിരീക്ഷണ കാലയളവ് 17 ദിവസമാണ്

• പനി ഇന്‍ഫ്ളുവന്‍സ പോലെയുള്ള രോഗമുള്ളവര്‍ സ്വയം ചികിത്സ നടത്തരുത്

• രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും രോഗനിര്‍ണയത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയും വേണം

• വാക്സിനേഷന്‍ എടുത്തവര്‍ക്കും കോവിഡ് വരാമെന്നതിനാല്‍ അവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണം

റിവേഴ്സ് ക്വാറന്റയിനിലുള്ളവര്‍

• പ്രായമായവര്‍, ഗര്‍ഭിണികള്‍ മറ്റ് മാരകരോഗങ്ങള്‍ ഉള്ളവര്‍ (പ്രമേഹം, രക്താതിമര്‍ദ്ദം, കരള്‍, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവര്‍)വീടിന് പുറത്തുപോകരുത്. ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്‍ സ്വീകരിക്കണം.

• കുട്ടികള്‍  പുറം യാത്രകള്‍ ഒഴിവാക്കണം.

• അനാവശ്യമായ ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ കൂട്ടം ചേര്‍ന്നുള്ള കളികള്‍ ഒഴിവാക്കണം

• റിവേഴ്സ് ക്വാറന്റയിനിലുള്ളവര്‍ പ്രത്യേകിച്ചും കുട്ടികള്‍ ഷോപ്പിംഗ് നടത്തരുത്.

• വീട്ടിനുള്ളില്‍ മാനസികാരോഗ്യത്തിനുള്ള കളികള്‍, കരകൗരശല വസ്തുക്കളുടെ നിര്‍മ്മാണം, രചനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.

• ആഘോഷങ്ങള്‍, ചടങ്ങുകള്‍ തുടങ്ങി ആള്‍ക്കുട്ടം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.

• മാരകരോഗങ്ങള്‍ കോവിഡ് ബാധിതരായാള്‍ ഉടനടി സി. എഫ്. എല്‍. ടി. സി. കളിലേക്ക് ചികിത്സ മാറ്റുക.

നിരന്തരം യാത്ര ചെയ്യുന്നവര്‍

• ഔദ്യോഗികവും അല്ലാത്തതുമായ ഒഴിച്ചുകൂടാനാകാത്ത യാത്രകള്‍   ചെയ്യുന്നവര്‍ മാനണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

• യാത്രയ്ക്കുശേഷം വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കാനിടണം.

• കുളിച്ചതിനുശേഷം വീട്ടിനുള്ളില്‍ പ്രവേശിക്കുക

• കെ.എസ്.ആര്‍.ടി.സി-പ്രൈവറ്റ് ബസ് യാത്രികര്‍, ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, കടയുടമകള്‍, സെയില്‍സ് പേഴ്സണ്‍സ്, ആശുപത്രി സ്റ്റാഫ്, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ തുടങ്ങി പൊതുജനങ്ങളുമായി നിരന്തരം ഇടപ്പെടുന്നവര്‍ 15 ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *