ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

Spread the love
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്‌സ് കോര്‍ണര്‍’ പരിപാടി എല്ലാ മാസവും നടത്തുന്നതിന്റെ ഭാഗമായി ജൂലൈ മാസം 31-ന് സി.എം.എ.ഹാളില്‍ വച്ച് 7PM-ന് നടത്തുന്നു.
പ്രസ്തുത പരിപാടിയില്‍ പബ്ലിക്ക് സ്പീക്കിംഗ് ട്രെയിനിംഗ് ക്ലാസ് നയിക്കുന്നത് ‘മേഗന്‍ മനേജ്’ ആണ്. മേഗന്‍ മനോജ് നിരവധി പബ്ലിക് സ്പീക്കിംഗ് ടൂര്‍ണമെന്റുകളില്‍ സ്റ്റേറ്റ് ലെവലില്‍ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭയായ വ്യക്തിയാണ്. തദവസരത്തില്‍ കഴിഞ്ഞ പ്രാവശ്യം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ സാറ അനിലിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസും നടക്കുന്നതാണ്. കിഡ് കോര്‍ണര്‍ പരിപാടിയില്‍ എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തുന്നതിനായി മാതാപിതാക്കള്‍ ലഘുശ്രദ്ധപതിപ്പിക്കണമെന്ന് ജനറല്‍ കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്-847-477-056), ജോഷി വള്ളിക്കളം(സെക്രട്ടറി-312 685-6749) എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.
കിഡ്‌സ് കോര്‍ണര്‍ പരിപാടി നടത്തുന്ന സി.എം.എ.ഹാള്‍ അഡ്രസ്: 834 E.Rand Rd. Mount Prospect, IL.
                           റിപ്പോർട്ട്  :   ജോഷി വള്ളിക്കളം

Author

Leave a Reply

Your email address will not be published. Required fields are marked *