വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 4ന് യുഡിഎഫ് ധര്‍ണ്ണ

Spread the love
                       
നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 4ന് യുഡിഎഫ് നിയോജക മണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 ന് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു; ഇനി തട്ടകം കേരളം | PK Kunhalikutty | Manorama Online
തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നേമത്തും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ
                         
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എ എ അസീസ്,പി ജെ ജോസഫ് ,സിപി ജോൺ ദേവരാജൻ ,അനൂപ് ജേക്കബ് ,മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *